COVID 19KeralaLatest NewsNewsIndia

കൊവിഡ് രോഗികൾ പെരുകുന്നു, 70,000 രോഗികളുമായി കേരളം നമ്പർ വൺ

വ്യാപനം അപകടകരമായ രീതിയിൽ, കൊട്ടിഘോഷിക്കലെല്ലാം വെറുതേയായി

കേന്ദ്രസർക്കാർ ചൊവ്വാഴ്ച പുറത്തു വിട്ട കൊവിഡ് സ്ഥിതിവിവരകണക്കുകൾ പ്രകാരം രാജ്യത്ത് തന്നെ കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത് കേരളത്തിലാണ്. നിലവിൽ ദിവസവും ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. 70,000ത്തിലധികം ആളുകളാണ് ചികിത്സയിലുള്ളത്. ഏഴ് ദിവസം കൊണ്ട് രോഗികളുടെ എണ്ണത്തില്‍ 15 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണവും കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൂടിയിട്ടുണ്ട്. രോഗവ്യാപനം ഇതേ നിരക്കില്‍ തുടർന്നാൽ തീവ്രപരിചരണവിഭാഗത്തിലേക്ക് കേരളം മാറും. മരണനിരക്കിൻ്റെ കാര്യത്തിൽ മാത്രം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി പിടിച്ചുനിർത്താൻ കേരളത്തിനു സാധിച്ചു എന്നത് മാത്രമാണ് സംസ്ഥാനത്തിന് ആകെയുള്ള ആശ്വാസം.

Also Read: പൊലീസുകാരെ ട്രാക്ടർ കയറ്റി കൊല്ലാൻ ശ്രമം, വനിതാ പൊലീസിനേയും വെറുതേ വിട്ടില്ല; നേരിടാൻ കേന്ദ്ര സേന

സംസ്ഥാനം അതീവഗുരുതരാവസ്ഥയിലേക്കെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി. 50% മാത്രം സെന്‍സിറ്റീവ് ആയ ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പകരം ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കി കൂടുതല്‍ പേരെ ടെസ്റ്റ് ചെയ്ത് ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിലാക്കിയാല്‍ മാത്രമേ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവൂ എന്ന് ഐഎംഎ ചൂണ്ടികാണിക്കുന്നു. അനാവശ്യ സഞ്ചാരങ്ങള്‍, ആഘോഷങ്ങള്‍ക്കായി കൂട്ടുകൂടല്‍ എന്നിവയില്‍ വരുത്തിയ ഇളവുകള്‍ പിന്‍വലിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്നും ഐഎംഎ വ്യക്തമാക്കി.

സ്‌കൂളുകള്‍, കോളേജുകള്‍, സിനിമാശാലകള്‍, മാളുകള്‍, ബാറുകള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ അയവ് വന്നതായി കാണുന്നു. ഇത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കും

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button