KeralaNattuvarthaLatest NewsNewsCrime

വാടകയ്‌ക്കെടുത്ത കാറുകൾ വിറ്റ സംഭവം ; ഒരാൾ അറസ്റ്റിൽ

48 വാഹനങ്ങൾ മറിച്ചുവിറ്റ് ലക്ഷങ്ങൾ തട്ടിയതായി പ്രതി സമ്മതിച്ചു

താമരശ്ശേരി: ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചു വിൽപന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൊട്ടിൽപാലം കാവിലുംപാറ കാര്യാട്ട് മുഹമ്മദാലിയാണ് (48) പിടിയിലായത്. വിവാഹ ആവശ്യത്തിനെന്നു പറഞ്ഞു താമരശ്ശേരിക്കടുത്തു പൂനൂരിൽ നിന്നു വാടകയ്ക്കെടുത്ത കാർ മറിച്ചുവിറ്റ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു വൻ വാഹനത്തട്ടിപ്പിന്റെ ചുരു‍ളഴിഞ്ഞത്.

ഇത്തരത്തിൽ 48 വാഹനങ്ങൾ മറിച്ചുവിറ്റ് ലക്ഷങ്ങൾ തട്ടിയതായി പ്രതി സമ്മതിച്ചു. ആദ്യത്തെ കുറച്ചു മാസം വാടക കൃത്യമായി നൽകി വാഹന ഉടമയുടെ വിശ്വാസം പിടിച്ചുപറ്റിയാണു തട്ടിപ്പ് നടത്തുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button