കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അശ്ലീലം പറഞ്ഞ് അവഹേളിച്ച അജ്‌നാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഭുല്‍ കൃഷ്ണയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. അജ്‌നാസിന്റ വീട്ടില്‍ പ്രതിഷേധം തുടര്‍ന്നതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് അജ്‌നാസിന്റെ പിതാവ് രംഗത്തെത്തി.
Read Also : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു , പെട്രോൾ വില സര്‍വകാല റെക്കോഡില്‍
തന്റെ മകന്‍ ആരെയെങ്കിലും മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നെന്ന് അദേഹം പറഞ്ഞു. ഇതിനിടെ തന്റെ അക്കൗണ്ടിലൂടെയല്ല പോസ്റ്റുകള്‍ വന്നതെന്നും ഫെയ്ക്ക് ഐഡിയാണിതെന്നും അജ്‌നാ സ് പ്രതികരിച്ചു. എന്നാല്‍ ഇയാള്‍ സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ടാണിതെന്നും നാട്ടിലെ സുഹൃത്തുക്കളെല്ലാം ഈ അക്കൗണ്ടില്‍ ഇയാളുടെ ഫ്രണ്ടാണെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോപിച്ചു.
താന്തോന്നിത്തം കാണിച്ചാൽ നോക്കിയിരിക്കില്ല… അജിനാസെന്നല്ല ആരായാലും….
Posted by Praphul Krishnan CR on Monday, January 25, 2021
കെ. സുരേന്ദ്രന്റെ മകളെ അവഹേളിച്ചതിന് പുറമെ അജ്‌നാസ് തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വികൃതമാക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നതോടെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്.
Post Your Comments