KeralaNattuvarthaLatest NewsNews

കാട്ടാനകളുടെ ആക്രമണം ; കെഎസ്ഇബി ക്യാംപ് ഓഫിസിൽ നാശനഷ്ടം

കുട്ടിയാനകളടക്കം 23 ആനകളാണ് സംഘത്തിലുള്ളത്

കോതമംഗലം: കാട്ടാനകളുടെ ആക്രമണത്തിൽ ഭൂതത്താൻകെട്ടിൽ കെഎസ്ഇബി ക്യാംപ് ഓഫിസിൽ നാശനഷ്ടം. ഒരാഴ്ചയായി ഭൂതത്താൻകെട്ട് വടാട്ടുപാറ റോഡിൽ നിലയുറപ്പിച്ച ആനക്കൂട്ടമാണ് ഞായർ രാത്രി തുണ്ടം ഫോറസ്റ്റ് ഓഫിസിന് എതിർവശത്തുള്ള കെഎസ്ഇബി ഓഫിസിലെത്തിയത്.

പൂട്ടിയിരുന്ന വാതിൽ തകർത്ത് അകത്തു കടന്ന കുട്ടിയാന ഓഫിസിനുള്ളിലെ ഫർണിച്ചറുകൾ കേടു വരുത്തി. അകത്തെ വാതിലും കസേരയും മേശയും തകർന്ന നിലയിലാണ്. ഭൂതത്താൻകെട്ട്- വടാട്ടുപാറ- ഇടമലയാർ റോഡുകളിൽ വേനൽക്കാലത്തു രാത്രി കാട്ടാന സാന്നിധ്യം പതിവാണ്. കുട്ടിയാനകളടക്കം 23 ആനകളാണ് സംഘത്തിലുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button