26 January Tuesday

നാടിന്റെ ഹൃദയമറിഞ്ഞ്‌ നായകൻ ; പുതിയ ദിശയിൽ വികസനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 26, 2021


തൊടുപുഴ
നാടിന്റെ വികസനത്തുടർച്ചയ്‌ക്കായി ഒരുമിച്ച്‌ നിൽക്കാമെന്ന സന്ദേശമുയർത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്‌ ഇടുക്കിയുടെ മണ്ണിൽ സമാപനം. മറ്റ്‌ 13 ജില്ലകളിലെയും പര്യടനം മുഖ്യമന്ത്രി നേരത്തെ പൂർത്തിയാക്കിയിരുന്നു. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ നടത്തിയ നവകേരളയാത്രയിൽ ജില്ലയിലെ പൗരപ്രമുഖരുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ്‌ ഈ കൂടിക്കാഴ്ച. ഇത്തരത്തിൽ പൗരപ്രമുഖരുമായി നടത്തിയ ചർച്ച കഴിഞ്ഞ തവണ പ്രകടന പത്രിക ഉണ്ടാക്കുന്നതിൽ ഏറെ സഹായകരമായെന്നും മുഖ്യമന്ത്രി പറഞ്ഞു.‌ മുഖ്യമന്ത്രിയുടെ ആമുഖ പ്രഭാഷണത്തിന്‌ശേഷം വിവിധമേഖലകളിലെ വിദഗ്ധർ, പുരോഹിതർ, മതാധ്യക്ഷൻമാർ, സമുദായ നേതാക്കന്മാർ, വ്യവസായികൾ, കർഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

നാടിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രമുഖരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച മുഖ്യമന്ത്രി, അവതരിപ്പിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും വേണ്ട പരിഹാരങ്ങൾ കാണുമെന്നും ജില്ലയ്‌ക്ക് ഉറപ്പ്‌ നൽകി. നൂറ്റാണ്ടിലെ മഹാപ്രളയവും കോവിഡ്‌ മഹാമാരിയും നേരിടുമ്പോഴും‌ ഒരു തളർച്ച പോലും വരാതെ ജില്ലയിലെ വികസനക്കുതിപ്പിന് കരുത്തേകിയ സംസ്ഥാന സർക്കാരിനെ യോഗത്തിൽ അഭിനന്ദിച്ചു. സമൂഹത്തിന്റെ എല്ലാ വിഭാഗമാളുകൾക്കും ഗുണഫലങ്ങൾ ലഭിക്കുന്ന വികസനമാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്നും നാല്‌ മിഷനുകളും ഇതിന്റെ ഭാഗമായായിരുന്നുവെന്നും ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്ക്‌ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

പട്ടയപ്രശ്‌നത്തിന്‌ പിണറായി സർക്കാരിന്‌ ഏറെക്കുറെ പരിഹാരം കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ തുടർച്ച വേണമെന്നായിരുന്നു മറ്റൊരു ആവശ്യം. മൂന്ന്‌ ചെയിൻ മേഖലയിലുൾപ്പെടെയുള്ള വിഷയങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യം റവന്യൂ വകുപ്പ്‌ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ഓരോ ഘട്ടത്തിലും അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊടുപുഴ മാടപ്പറമ്പ്‌ റിസോർട്ടിൽ നടന്ന പരിപാടിയിൽ മന്ത്രി എം എം മണി അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top