ന്യൂഡൽഹി > അതിർത്തികളിലെ പൊലീസ് പ്രതിരോധത്തെ മറികടന്ന് കർഷകർ ഡൽഹിയിലേക്ക് കടന്നു. ഗാസിപൂരിലും സിംഘുവിലും ട്രാക്‌ടർ റാലി തടയാനുള്ള ശ്രമം ഉണ്ടായെങ്കിലും ബാരിക്കേഡുകളും ഗ്രനേഡ് പ്രയോഗവും മറികടന്നാണ് കർഷകരുടെ പ്രയാണം.
സിംഘുവിൽ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് നേരെ നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിച്ചു. നേരത്തെയും സിംഘുവില്‍ കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള ശ്രമം നടന്നിരുന്നു.
കര്‍ഷകര്‍ക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ അനുമതി നല്‍കിയതിന് പിന്നാലെ കോണ്‍ക്രീറ്റ് കട്ടകളും ട്രക്കുകളും ഉള്‍പ്പെടെ ഉപയോഗിച്ച് വഴി തടസപ്പെടുത്തിക്കൊണ്ട് റാലി തടസപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഹരിയാന പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.
സിന്‍ഗുവിലെ കര്‍ണല്‍ ബൈപ്പാസിലാണ് പൊലീസ് കര്‍ഷകരുമായി ഏറ്റുമുട്ടിയത്. ഔട്ടര്‍ റിംഗ് റോഡിലൂടെയുള്ള കര്‍ഷകരുടെ ട്രാക്ടര്‍ റാലി അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ പൊലീസിന്‍റെ നിലപാട്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യുമെന്നാണ് കര്‍ഷകരുടെയും നിലപാട്.
ഷാജഹാന്‍ പൂരിലുള്‍പ്പെടെ കര്‍ഷകര്‍ റാലി സംഘടിപ്പിക്കുന്ന എല്ലായിടത്തും പൊലീസ് അക്രമം അഴിച്ചുവിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഷാജഹാന്‍പൂരില്‍ ട്രാക്ടര്‍ റാലി തടയാന്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേടുകള്‍ കെകെ രാഗേഷിന്‍റെയും വിജു കൃഷ്‌ണന്‍റെയും നേതൃത്വത്തിലുള്ള സംഘം പൊളിച്ച് നീക്കിയാണ് രാലി മുന്നോട്ട് പോകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..