Latest NewsNewsIndia

‘കർഷകർ ചെയ്തത് തെറ്റ്’; കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ

ഡല്‍ഹി : കര്‍ഷകസമരത്തിന്‍റെ പേരില്‍ രാജ്യതലസ്ഥാനത്ത് നടന്ന സംഭവത്തോട് പ്രതികരിച്ച് കോൺഗ്രസ് എം പി ശശി തരൂര്‍. ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രമാണെന്നും കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റാണെന്നും ശശി തരൂര്‍ പറഞ്ഞു.
കര്‍ഷകരുടെ സമരം തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. അക്രമത്തിന്‍റെ മാര്‍ഗ്ഗം യാതൊരു വിധത്തിലും സമ്മതിക്കാനാവില്ലെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യതലസ്ഥാനത്ത് അക്രമം നടത്തിയത് കര്‍ഷക സമരത്തിന്റെ മറവില്‍ നുഴഞ്ഞ് കയറിയ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളുമാണെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. തങ്ങള്‍ സമാധാനപൂര്‍ണമായാണ് സമരം നയിക്കുന്നത്. അക്രമങ്ങളില്‍ വിശ്വസിക്കുന്നില്ല. ചെങ്കോട്ടയില്‍ കടന്നു കയറിയവരും നിയമം ലംഘിച്ച്‌ ട്രാക്ടര്‍ റാലി നടത്തിയവരും തങ്ങള്‍ക്കൊപ്പമുള്ളവരല്ല. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടികള്‍ എടുക്കണമെന്നും ഇവര്‍ അറിയിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button