KeralaNattuvarthaLatest NewsNews

ലോറി തടഞ്ഞ സംഭവം; കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു

9 കോൺഗ്രസ് പ്രവർത്തകരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്

തൃക്കുന്നപ്പുഴ: വലിയഴീക്കലിൽ നിന്ന് ഐആർഇക്ക് വേണ്ടി കരിമണൽ കയറ്റി വന്ന ലോറി തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു .ത‍ക്കുന്നപ്പുഴ – വലിയഴീക്കൽ റോഡിൽ കുറിയപ്പശേരി ക്ഷേത്രത്തിനു സമീപം ഇന്നലെ മൂന്നരയോടെയായിരുന്നു സംഭവം. കോൺഗ്രസ് പ്രവർത്തകർ ഇന്നലെ തടഞ്ഞ കരിമണൽ നിറച്ച ലോറി തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

9 കോൺഗ്രസ് പ്രവർത്തകരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കരിമണൽ കടത്തിക്കൊണ്ടു പോകുന്നതിനായി ഐആർഇ വലിയഴീക്കലിൽ എത്തിച്ചിട്ടുള്ള 6 ലോറികൾ മണൽ കയറ്റാതെ തിരിച്ചയയ്ക്കണമെന്നു സമരം നടത്തിയവർ പൊലീസിനോട് ആവശ്യപ്പെട്ടു. ആറാട്ടുപുഴയുടെ തീരസംരക്ഷണത്തിന് ഉപയോഗിക്കണമെന്നാണു സമരം നടത്തുന്നവർ ഉന്നയിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button