KeralaNattuvarthaLatest NewsNews

ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ; അഞ്ചുപേർക്ക് പരിക്ക്

ഓട്ടോറിക്ഷയിൽ എതിരേ വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു

കോഴഞ്ചേരി : ഓട്ടോയിൽ ബൈക്ക് തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കാരയ്ക്കാട് മേലേത്തിൽ ആദർശ് ബാബു(20), ചെങ്ങന്നൂർ മോടിയിൽ മനീഷ് (22), ഓട്ടോ ഡ്രൈവർ ഇടശേരിമല സ്വദേശി ശ്രീനാഥ്, യാത്രക്കാരായ ആറന്മുള പള്ളിമുക്കം സ്വദേശിനി അർച്ചന, നടരാജൻ എന്നിവർക്കാണ് പരിക്കേറ്റത്.

ആറന്മുള-ചെങ്ങന്നൂർ റോഡിൽ ആറാട്ടുപുഴയ്ക്ക് സമീപം ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിൽ എതിരേ വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനീഷിനെ പിന്നീട് ചങ്ങനാശ്ശേരിയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button