KeralaCinemaMollywoodLatest NewsNewsEntertainment

‘മികച്ച മാതൃക, സ്ത്രീകൾക്ക് റോൾ മോഡൽ’; പരസ്പരം പുകഴ്ത്തി ശൈലജ ടീച്ചറും മഞ്ജു വാര്യരും

കെ.കെ ശൈലജ ടീച്ചർ ആണ് എന്റെ റോൾ മോഡൽ; മഞ്ജു വാര്യർ

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ആണ് തന്റെ റോൾ മോഡലെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ടീച്ചര്‍ക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയിൽ അഭിമാനം ഉണ്ടാക്കുന്നത് ആണെന്നും മഞ്ജു പറയുന്നു. ശൈലജ ടീച്ചറെ ഇടയ്ക്ക് വിളിച്ച്‌ സംസാരിക്കാറുണ്ട്. ആരോഗ്യകാര്യങ്ങളെല്ലാം അന്വേഷിക്കാറുണ്ട്. പുസ്തകങ്ങള്‍ വായിക്കണമെന്ന് ടീച്ചര്‍ തന്നെ ഉപദേശിക്കാറുണ്ടെന്നും മഞ്ജു പറഞ്ഞു.

മഞ്ജുവിനെ പുകഴ്ത്തി മന്ത്രിയും രംഗത്തെത്തി. ഒരു കലാകാരി എന്ന നിലയില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഞ്ജു എന്ന് ശൈലജ ടീച്ചറും പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുന്ന മികച്ച മാതൃകയാണ് മഞ്ജു വാര്യരെന്നും മന്ത്രി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button