25 January Monday

കുതിരാൻ തുരങ്കപാത: ദേശീയപാത അതോറിറ്റിക്ക്‌ ഹൈക്കോടതിയുടെ വിമർശനം

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021


കൊച്ചി> കുതിരാൻ തുരങ്കപാത നിർമ്മാണം നിലച്ചതിൽ ദേശീയപാത അതോറിറ്റിക്ക്‌ ഹൈക്കോടതിയുടെ  രൂക്ഷവിമർശനം.  അതോറിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയും കൊണ്ട് പൊതുജനം ബുദ്ധിമുട്ടുകയാണെന്ന് കോടതി നീരീക്ഷിച്ചു. 

നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.  തുടര്‍ നടപടികള്‍ വ്യക്തമായി വിശദീകരിച്ചുകൊണ്ട് വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് ദേശീയ പാത അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. . ബുധനാഴ്ച സത്യവാങ് മൂലം സമര്‍പ്പിക്കും. അന്ന് തന്നെ കേസില്‍ വിശദമായ വാദം കേള്‍ക്കും.

കുതിരാനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണെന്നും തടസപ്പെടുകയും ചെയ്ത സാഹചര്യം വിശദീകരിച്ചുകൊണ്ട്  ചീഫ്‌ വിപ്പ്‌ കെ രാജൻ എംഎൽഎ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ദേശീയപാത അതോറിറ്റിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ദേശീയപാതയുടെ മണ്ണുത്തി – വടക്കഞ്ചേരി ഭാഗം ആറുവരിയായി പുനർനിർമിക്കുന്നതിനു കരാർ ഒപ്പുവച്ചത് 2009ലാണ്. കുതിരാനിലെ ഒരു കിലോമീറ്ററോളം വരുന്ന 2 തുരങ്കങ്ങൾ ഉൾപ്പെടെ 28.5 കിലോമീറ്ററാണ് ദൈർഘ്യം. എന്നാൽ 11 വർഷമായിട്ടും പാത പൂർത്തിയായില്ല. നിർമ്മാണം പൂർത്തിയാക്കാൻ അതോറിറ്റിക്ക് എന്തെങ്കിലും ഉദ്ദേശമോ പദ്ധതിയോ ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top