KeralaLatest NewsNews

പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഡോര്‍ ടു ഡോര്‍ ക്യാംപെയ്‌നുമായി യുഡിഎഫ്

പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പിന്നാലെയാകും ക്യാംപെയ്ന്‍ ആരംഭിയ്ക്കുക

തിരുവനന്തപുരം : പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഡോര്‍ ടു ഡോര്‍ ക്യാംപെയ്ന്‍ നടത്താന്‍ ഒരുങ്ങി യുഡിഎഫ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്ന വിലയിരുത്തലിനും എല്‍ഡിഎഫ് ഗൃഹ സന്ദര്‍ശന പരിപാടിയ്ക്കും പിന്നാലെയാണ് യുഡിഎഫ് ക്യാംപും സജീവമാകുന്നത്.

പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പിന്നാലെയാകും ക്യാംപെയ്ന്‍ ആരംഭിയ്ക്കുക. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയ യുഡിഎഫ് ഈ മാസം 31ന് ആരംഭിയ്ക്കുന്ന ഐശ്വര്യ കേരള യാത്രയോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. യാത്രയ്ക്കപ്പുറം പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് ഡോര്‍ ടു ഡോര്‍ ക്യാംപെയ്‌നിന് യുഡിഎഫും തയ്യാറെടുക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button