തിരുനന്തപുരം> ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ 2021-22 സാമ്പത്തികവര്‍ഷത്തെ ബജറ്റിനെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. 2021 ജനുവരി 27 ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് എകെജി പഠന ഗവേഷണ കേന്ദ്രമാണ് ചര്‍ച്ച സംഘടിപ്പിക്കുക. 'ബജറ്റ് (2021-22) ഭാവി കേരളത്തിന്റെ രൂപരേഖ' എന്ന പരിപാടി സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍, സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം. ഡോ.കെ.എന്‍.ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് എകെജി ഹാളില്‍ വെച്ചാണ് പരിപാടി. സിപിഐ എമ്മിന്റെയും എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെയും ഫെയ്സ്ബുക്ക് പേജിലൂടെ ലൈവായും പരിപാടി കാണാവുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..