25 January Monday

ഹരിതഭംഗിയിലേക്ക്‌ എറണാകുളം; ജില്ലയെ സുന്ദരമാക്കി ഹരിതകേരളം മിഷൻ

സ്വന്തം ലേഖകൻUpdated: Monday Jan 25, 2021

കൊച്ചി > വൃത്തിയും വികസനവും ചേർത്തണച്ച്‌ ജില്ലയെ സുന്ദരമാക്കി ഹരിതകേരളം മിഷൻ. ഭൂമിയും മണ്ണും ജലവും വായുവും മലിനമാകാതെയുള്ള വികസനപ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ അഞ്ചുവർഷം ഹരിതകേരളം മിഷൻ നടത്തിയത്‌. മാലിന്യനിർമാർജനംമുതൽ ഇ–-വേസ്റ്റ് ശേഖരണം, സുരക്ഷിത ഭക്ഷ്യോൽപ്പാദനം, തരിശുരഹിത ഗ്രാമം, ഹരിത ക്യാമ്പസ്, ഹരിതോത്സവം, പച്ചത്തുരുത്ത് തുടങ്ങിയ പദ്ധതികൾ  പ്രവർത്തനങ്ങൾക്ക്‌ ഊർജംപകർന്നു. കൃഷിയുടെ ആവശ്യകതയും ജനങ്ങളിൽ താൽപ്പര്യമുണർത്താനും സാധിച്ചു.

തദ്ദേശസ്ഥാപനങ്ങൾ, കുടുംബശ്രീ, ശാസ്ത്രസാഹിത്യ പരിഷത്ത്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജില്ലയിൽ പ്രവർത്തനങ്ങൾ നടന്നത്‌. ഉദ്യോഗസ്ഥ ഇടപെടലും തൊഴിലുറപ്പുപദ്ധതിയും സഹായമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടെണ്ണലിനും ഹരിതചട്ടം പാലിക്കാൻ പ്രവർത്തകർക്ക് കഴിഞ്ഞു. പുതുതായി ചുമതലയേറ്റവരുടെ സത്യപ്രതിജ്ഞാചടങ്ങും “ഗ്രീനാ’ക്കാൻ ഹരിതകേരളം മിഷനും ഹരിതകർമസേനയും മുൻപന്തിയിലുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top