25 January Monday

യുഡിഎഫ് സീറ്റ് ചര്‍ച്ച: ആറ്റിങ്ങലും കയ്‌പമംഗലവും വേണ്ടെന്ന് ആര്‍എസ്‌പി; കൂടുതല്‍ സീറ്റ് വേണമെന്നും ആവശ്യം

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

തിരുവനന്തപുരം>  നിയമസഭ തെരഞ്ഞെടുപ്പില്‍ ഇക്കുറി ഏഴു സീറ്റെങ്കിലും വേണമെന്ന ആവശ്യവുമായി  ആര്‍എസ് പി രംഗത്ത്. ഈ ആവശ്യം നടപ്പാകുന്നില്ലെങ്കില്‍ രണ്ട് സീറ്റുകള്‍ വച്ച് മാറണമെന്നും  ആവശ്യപ്പെടും. ആറ്റിങ്ങലും, കയ്പമംഗലവും തങ്ങള്‍ക്ക് വേണ്ടെന്നും അതിന് പകരം  മറ്റ് മണ്ഡലങ്ങള്‍ നല്‍കണമെന്നും ആര്‍എസ്പി ആവശ്യമുന്നയിക്കും.  

യുഡിഎഫ് ഘടകക്ഷിയായതോടെ കഴിഞ്ഞ തവണ 5 സീറ്റുകളാണ് ആര്‍എസ്പിക്ക്  ലഭിച്ചത്- ചവറ, കുന്നത്തൂര്‍, ഇരവിപുരം, കയ്പമംഗലം, ആറ്റിങ്ങല്‍ എന്നിവ. ഇതില്‍ കുന്നത്തൂരും ആറ്റിങ്ങലും സംവരണ മണ്ഡലങ്ങള്‍.

2016 ല്‍ പാര്‍ട്ടി മത്സരിച്ച 5 സീറ്റിലും പരാജയമായിരുന്നു ഫലം.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top