തിരുവനന്തപുരം > കെജിഎംഒഎയുടെ പുതിയ ഭാരവാഹികളായി ഡോ. ജി എസ് വിജയകൃഷ്ണൻ (സംസ്ഥാന പ്രസിഡന്റ്), ഡോ. സുരേഷ് ടി എൻ (സംസ്ഥാന സെക്രട്ടറി ), ഡോ. ജമാൽ അഹമ്മദ് ( ട്രഷറർ), ഡോ. അനൂപ് വി എസ് (മാനേജിങ് എഡിറ്റർ) എന്നിവർ ചുമതലയേറ്റു.
കോവിഡ് സമയത്ത് സർക്കാരിനോടൊപ്പംനിന്ന് വിട്ടുവീഴ്ച വരുത്താതെ പ്രവർത്തിച്ച സംഘടനയാണ് കെജിഎംഒഎയെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംഘടനയുടെ 54–-ാ- മത് സംസ്ഥാന സമ്മേളത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ആരോഗ്യരംഗം കഴിഞ്ഞ നാലര വർഷംകൊണ്ട് കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കുമാണ് ഇതിന്റെ ക്രെഡിറ്റ്. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള അർഹമായ പരിഗണന നൽകാൻ സർക്കാർ സന്നദ്ധമാണ്. സംസ്ഥാനത്തെ ആരോഗ്യനയം പരിഷ്കരിക്കേണ്ടതായുണ്ട്. –- മന്ത്രി പറഞ്ഞു.
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജി എസ് വിജയകൃഷ്ണൻ അധ്യക്ഷനായി.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച റിപ്പോർട്ടിങ്ങിനുള്ള ഡോ.എം പി സത്യനാരായണൻ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ ജിതിൻ ചന്ദ്രനും ആരോഗ്യരംഗത്തെ മികച്ച സന്നദ്ധപ്രവർത്തനത്തിനുള്ള ഡോ. എസ് വി സതീഷ് കുമാർ മെമ്മോറിയൽ അവാർഡ് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ് ഇന്ത്യയ്ക്കും സമ്മാനിച്ചു.
മികച്ച സേവനം കാഴ്ചവച്ച ഡോക്ടർമാർക്കുള്ള അവാർഡുകൾ ഡോ. കെ സി രമേശൻ (അഡ്മിനിസ്ട്രേറ്റീവ് കേഡർ), ഡോ. രമേശ് ബാബു മൊട്ടാമൽ (സൂപ്പർ സ്പെഷ്യാലിറ്റി കേഡർ), ഡോ. ഡി ബാലചന്ദർ (സ്പെഷ്യാലിറ്റി കേഡർ), ഡോ. അജിത്ത് കുമാർ സി (ജനറൽ കേഡർ) എന്നിവർക്ക് സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..