കണ്ണൂര്‍ (പരിയാരം)> കോവിഡ് ന്യുമോണിയ മൂലം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംഎല്‍എ യുമായിരുന്ന സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹത്തിന് പ്രമേഹവും രക്ത സമ്മര്‍ദ്ദവുമുണ്ട്. രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി-പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്
ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ നിര്‍ദ്ദേശപ്രകാരം, കോഴിക്കോട് നിന്നുള്ള ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദ്ധരായ ഡോ എ.എസ് അനൂപ് കുമാര്‍, ഡോ പി ജി രാജു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം രാവിലെ അദ്ദേഹത്തെ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും കോവിഡ് ന്യുമോണിയ ആയതിനാല്‍ ഗുരുതരസ്ഥിതി എന്ന നിലയില്‍ തന്നെ ചികിത്സ തുടരണമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സ തുടരുന്നതിന് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കി.
ഇന്ന് വൈകീട്ടോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദ്ധരായ ഡോ സന്തോഷ് കുമാര്‍ എസ്.എസ്, ഡോ അനില്‍ സത്യദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും പരിശോധന നടത്തും. ആരോഗ്യമന്ത്രി നേരിട്ടെത്തി ഇന്നലെ രാത്രി 11.30 മണിയോടെ വിളിച്ചുചേര്‍ത്ത പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തി. പ്രിന്‍സിപ്പാള്‍ ഡോ കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് കണ്‍വീനറും വിവിധ വിഭാഗങ്ങളിലെ പ്രധാന ഡോക്ടര്‍മാരും അടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..