KeralaLatest NewsNews

പ്രമുഖരെ രംഗത്തിറക്കി ബിജെപി; മാറ്റത്തിനൊരുങ്ങി തിരുവനന്തപുരം

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ കേരളത്തിലെത്തുന്ന മുറയ്ക്കുതന്നെ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി വയ്ക്കുവാനാണ് എന്‍ഡിഎ ക്യാമ്പിന്റെ ആലോചന.

തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരെഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന ഭരണമാണ് തലസ്ഥാന നഗരം. എന്നാൽ ഇത്തവണ പ്രമുഖരെ രംഗത്തിറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിന് ആക്കം കൂട്ടുന്നത്. എന്നാൽ എന്‍ഡിഎ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ച ഈ ആഴ്ച. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ കേരളത്തിലെത്തുന്ന മുറയ്ക്കുതന്നെ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി വയ്ക്കുവാനാണ് എന്‍ഡിഎ ക്യാമ്പിന്റെ ആലോചന.

Read Also: ചെന്നിത്തലയെ നൈസായി തേച്ച് ഉമ്മൻ ചാണ്ടി; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയെങ്കിലും മാസ്റ്റർ പ്ളാൻ റെഡിയാക്കി ഐ ഗ്രൂപ്പ്

അതേസമയം 140 നിയോജക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കി. ഏറെ സ്വാധീനമുള്ള, വോട്ട് ശതമാനമുള്ള 40 മണ്ഡലങ്ങള്‍ കണ്ടെത്തി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. തിരുവനന്തപുരത്ത് ബിഡിജെഎസ് കഴിഞ്ഞ തവണ ചോദിച്ച 32 സീറ്റുകള്‍ തന്നെ ഇത്തവണയും ചോദിക്കാനാണ് ആലോചന. കൂടുതല്‍ ശ്രദ്ധയും തലസ്ഥാനത്ത് തന്നെയായിരിക്കും. മാത്രമല്ല, സംസ്ഥാന നേതാക്കളിലധികവും രംഗത്തിറങ്ങുന്നത് തിരുവനന്തപുരത്തായിരിക്കും. ഘടകകക്ഷികളായ ബിഡിജെഎസ് 32 സീറ്റുകളും, കേരള കാമരാജ് കോണ്‍ഗ്രസ് 6 സീറ്റും ആവശ്യപ്പെടും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button