25 January Monday

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ യുഎഇ അനുമതി

അനസ് യാസിന്‍Updated: Monday Jan 25, 2021


മനാമ: യുഎഇയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും സ്‌പോണ്‍സര്‍ ചെയ്യാനും അനുവദിക്കുന്ന പുതിയ വിസ, റെസിഡന്‍സി നിയമങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

വിദേശ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കുടുംബത്തെ കഴിയാനനുവദിക്കും. എന്നാല്‍, ഇതിനാവശ്യമായ സാമ്പത്തിക ശേഷി വിദ്യാര്‍ത്ഥിക്കുണ്ടായിരിക്കണം.
77 ല്‍ അധികം സര്‍വകലാശാലകളും പ്രതിവര്‍ഷം പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുമുള്ള ഒരു പ്രാദേശിക വിദ്യാഭ്യാസ കേന്ദ്രമായി യുഎഇ മാറിയതായി യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ അറിയിച്ചു.  

18 വയസ്സിന് മുകളില്‍ പ്രായമുള്ള യുഎഇയിലെ താമസക്കാരായ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ സ്റ്റുഡന്റ് വിസ നല്‍കുന്നുണ്ട്. ഇത് രക്ഷാകര്‍ത്താവ് അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാല സ്‌പോണ്‍സര്‍ ചെയ്യണം. ദീര്‍ഘകാല റെസിഡന്‍സി സ്‌കീം എന്ന 'ഗോള്‍ഡ്' വിസ പ്രകാരം, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല വിസ ലഭിക്കുന്നതിന് അപേക്ഷിക്കാമെന്നും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top