നിലമ്പൂർ> വിവിധ രാഷ്‌ട്രീയ പാർടികളിൽനിന്ന് രാജിവച്ച് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ച 500 കുടുംബങ്ങൾക്ക് ചന്തക്കുന്നിൽ സ്വീകരണം നൽകി. ബസ് സ്റ്റാൻഡിൽ നടന്ന സ്വീകരണ പൊതുയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനംചെയ്തു.
സിപിഐ എം ചന്തക്കുന്ന് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 17 നഗരസഭാ ഡിവിഷനുകളിലെ കോൺഗ്രസ്, മുസ്ലിംലീഗ്, ബിജെപി, എസ്ഡിപിഐ, വെൽഫെയർ പാർടി എന്നിവയിൽനിന്നുള്ള കുടുംബങ്ങളാണ് രാജിവച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും പി ജയരാജനും ഇവരെ ഹാരമണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്–- 162, മുസ്ലിംലീഗ്, യൂത്ത് ലീഗ്–- 184 , വെൽഫെയർ പാർടി–- 57, എസ്ഡിപിഐ–43, മറ്റ്- പാർടികൾ–- 54 കുടുംബങ്ങളാണ് രാജിവച്ചത്.
ലീഗിന് സ്വാധീനമുള്ള നിലമ്പൂർ നഗരസഭയിലെ ചാരക്കുളം, സ്കൂൾക്കുന്ന്, മുമ്മുള്ളി, രാമംകുത്ത് പ്രദേശങ്ങളിൽനിന്നുള്ളവരും കോൺഗ്രസിന് സ്വാധീനമുള്ള വീട്ടിച്ചാൽ, ഇയ്യംമട, ചന്തക്കുന്ന്, പയ്യംപള്ളി ഡിവിഷനുകളിൽനിന്നുമുള്ള നേതാക്കളും പ്രവർത്തകരുമാണ് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങളുടെ അനുഭവം നേരിട്ടറിഞ്ഞതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് ഇവർ പറഞ്ഞു. യോഗത്തിൽ നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ അധ്യക്ഷനായി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..