KeralaLatest NewsNews

പ്രിയപ്പെട്ടവളുടെ ചലനമില്ലാത്ത ശരീരത്തിനൊപ്പം അംബുലൻസിനെ അനുഗമിച്ച് വരൻ ലിഷാം; ഷഹാന ഓർമയായത് വിവാഹജീവിതം സഫലമാകാതെ

കാട്ടാന ആക്രമണം: ഷഹാന മറഞ്ഞത്​ വിവാഹജീവിതമെന്ന സ്വപ്​നം പൂവണിയാതെ

കഴിഞ്ഞ ദിവസം മേപ്പാടിയിലെ എലുമ്പിലേരി റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ കണ്ണൂര്‍ സ്വദേശി ഷഹാന മരിച്ചത് നാടിനെ ഞെട്ടിച്ച വാർത്തയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരികേറ്റതിനെ തുടർന്നായിരുന്നു ഷഹാന മരിച്ചത്. വിവാഹമെന്ന സ്വപ്നം പൂവണിയാതെയാണ് ഷഹാന യാത്രയായത്.

Also Read: മൂന്ന് തരം കോവിഡ് പരിശോധനാ രീതിയ്ക്ക് അംഗീകാരം നല്‍കി അബുദാബി ആരോഗ്യ വകുപ്പ്

പ്രിയപ്പെട്ടവളുടെ മൃതദേഹത്തിനൊപ്പം ആംബുലൻസിൽ യാത്ര ചെയ്ത വരൻ ലിഷാമിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് മനസിലാകാതെ ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലിഷാമും ഷഹാനയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. ബഹ്റൈനിലായിരുന്ന ഇരുവരും നാട്ടിൽ തന്നെ സെറ്റിൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ലോക്ക് ഡൗഉട്ൺ കാരണം വിവാഹം നീണ്ടുപോയി.

ഇരുവരുടെയും വിവാഹത്തിനു പങ്കെടുക്കേണ്ടവർ ഷഹാനയുടെ മരണാനന്തര ചടങ്ങിൽ പങ്കാളിയാകേണ്ടി വന്ന ഗതികേടിലാണ്. ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button