സ്വന്തം ലേഖകൻ
നിരന്തരം പോരാട്ടം നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുതിയ രാഷ്ട്രീയ കർമകാണ്ഡം രചിച്ചുവെന്ന് വീക്ഷണം. ചെന്നിത്തലയെ വാനോളം വാഴ്‌ത്തിയുള്ള കോൺഗ്രസ് മുഖപത്രത്തിന്റെ രംഗപ്രവേശം കോൺഗ്രസിനകത്ത് ചർച്ചയായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനിയായി ഉമ്മൻചാണ്ടിയെ ഹൈക്കമാൻഡ് നിയോഗിച്ച വാർത്ത ഒരുദിവസം വൈകി പ്രസിദ്ധീകരിച്ച് വീക്ഷണം വിവാദത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയെ പുകഴ്ത്തി മുഖപ്രസംഗം വന്നത്.
ചെന്നിത്തലയെ ഒതുക്കുന്നതിൽ കോൺഗ്രസിനകത്തുള്ള ശക്തമായ അമർഷമാണ് വീക്ഷണത്തിലൂടെ പ്രകടമാകുന്നതെന്നാണ് സൂചന. വീക്ഷണം നിയന്ത്രിക്കുന്നത് ഐ ഗ്രൂപ്പാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..