Latest NewsNews

കുട്ടികൾ ഉണ്ടാകാത്തതിന്റെ കുഴപ്പം ഭര്‍ത്താവിന്, അത് മറച്ചുവച്ചു വീണ്ടും വിവാഹം; കേസുമായി ആദ്യ ഭാര്യ

പ്രതികരിച്ചതോടെ യുവതിയെ വീട്ടില്‍നിന്നു പുറത്താക്കി

ചെന്നൈ: കുട്ടികൾ ജനിക്കാത്തതിന്റെ പേരിൽ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതി നൽകിയത്. എന്നാൽ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിനു ഭിന്നശേഷിക്കാരിയായ യുവതിയെ കള്ളക്കേസില്‍ കുടുക്കാന്‍ ഭര്‍തൃവീട്ടുകാരുടെ ശ്രമം.ഒടുവിൽ മലയാളി അഭിഭാഷകന്റെ സഹായത്തോടെ നിയമപോരാട്ടം നടത്തി യുവതി വിജയിച്ചു.

പ്രണയ വിവാഹിതരാണ് ചെന്നൈ സ്വദേശിയായ യുവതിയും തഞ്ചാവൂര്‍ സ്വദേശിയായ അഭിഭാഷകനും.വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനാല്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയെ മാനസികമായി പീഡിപ്പിക്കുന്നതു പതിവായി.ഇതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം ചെന്ന് മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയായപ്പോൾ ഭര്‍ത്താവിനാണു പ്രശ്നമെന്നു കണ്ടെത്തി. എന്നാൽ യുവതിയെ കുടുംബം ദ്രോഹിക്കുന്നത് തുടർന്നു.

Read also:എന്റെ കുഞ്ഞിന് മുലപ്പാല്‍ കിട്ടിയിട്ട് ദിവസങ്ങളായി , അന്ന് വിചാരിക്കാത്ത ചില സംഭവങ്ങള്‍ ഉണ്ടായി

ഒടുവില്‍ പ്രതികരിച്ചതോടെ യുവതിയെ വീട്ടില്‍നിന്നു പുറത്താക്കി.കൂടാതെ വിവാഹമോചന അപേക്ഷയും നല്‍കിയ. ഭര്‍ത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനൊരുങ്ങിയതോടെ തന്റെ അനുഭവം വിവരിച്ചു ഹൈക്കോടതി റജിസ്ട്രാറിനു യുവതി കത്തെഴുതി. കത്ത് റിട്ട് ഹര്‍ജിയായി പരിഗണിക്കണമെന്നും അഭ്യര്‍ഥിച്ചു. യുവതി കത്തിന്റെ പകര്‍പ് ഭര്‍ത്താവിന്റെ തഞ്ചാവൂരിലെ ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു . ഇതിനു പിന്നാലെ, തെറ്റായ ആരോപണമുന്നയിച്ച്‌ അപകീര്‍ത്തിപ്പെടുത്തിയതിനു 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു ഭര്‍ത്താവ് നോട്ടിസ് അയച്ചു. സെയ്ദാപേട്ട് കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കുകയും ചെയ്തു.

എന്നാൽ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച കോടതി യുവതിക്കെതിരെയുള്ള അപകീര്‍ത്തിക്കേസ് റദ്ദാക്കി.യുവതിയുടെ വാദം ശരിവച്ച മദ്രാസ് ഹൈകോടതി കേസ് റദ്ദാക്കി. മദ്രാസ് ഹൈകോടതിയിലെ അഭിഭാഷകന്‍ പാലക്കാട് സ്വദേശി എന്‍ സുദര്‍ശനാണു യുവതിക്കുവേണ്ടി ഹാജരായത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button