കൊച്ചി> വേണാട് എക്സ്പ്രസിന്റെ എന്‍ജിന്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേര്‍പെട്ടു. തിരുവനന്തപുരത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പോകുന്ന ട്രെയിനാണ് അപകടം സംഭവിച്ചത്. വേഗം കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.
ഞായറാഴ്ച രാവിലെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം.അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ 45 മിനിട്ടോളം വൈകി.
റെയില്‍വേ ജീവനക്കാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. എന്‍ജിനും ബോഗിയും തമ്മില്‍ വീണ്ടും ഘടിപ്പിച്ചതിന് ശേഷം ട്രെയിന്‍ വീണ്ടും യാത്ര തുടര്‍ന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..