KeralaLatest NewsNews

മനപൂർവം ആണുങ്ങൾക്കിട്ട് പണിതതു തന്നെയാണ്, ഒരുസംശയവും വേണ്ട; സംവിധായകൻ ജിയോ ബേബി

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജിയോ ബേബി ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- മഹത്തായ ഭാരതീയ അടുക്കള’. ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. സിനിമയുടെ കഥാപശ്ചാത്തലത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സജീവമായ ചർച്ചകളാണ് ഓരോ ദിവസവും നടക്കുന്നത്. എന്നാൽ തന്റെ സിനിമയെ വിമർശിക്കുന്നവരെല്ലാം ആചാരസംരക്ഷണത്തിനിറങ്ങി വഴിയിലോടിയവരും കല്ലെറിഞ്ഞവന്മാരുമായിരിക്കുമെന്ന് സംവിധായകൻ ജിയോ ബേബി. കൗമുദി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.

സിനിമ, ഹിന്ദു വിഭാഗത്തെ കളിയാക്കാനെടുത്തതാണെന്ന് ചിലർ പറയുന്നു. കുഞ്ഞുദൈവം എന്ന എന്റെ സിനിമയിൽ ക്രിസ്‌ത്യൻ മതത്തെയാണ് വിമർശിക്കുന്നത്. സമൂഹത്തിൽ തെറ്റാണെന്ന് തോന്നുന്നതിനെയാണ് താൻ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആചാരത്തെ ബന്ധപ്പെടുത്തിയുള്ള പ്രതികണങ്ങളെല്ലാം വെറും ചീപ് പ്രതികരണങ്ങളാണ്. ശബരിമല സുപ്രീം കോടതി വിധിവന്നപ്പോൾ നാട്ടിൽ മുഴുവൻ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് ഇവന്മാരാണ്. അവന്മാരോട് എനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്റെ സൈഡിൽ നിന്ന് നോക്കുന്ന സിനിമകളാണ് ഇവിടെ ഇതുവരെ ഇറങ്ങിയിട്ടുള്ളത്. അല്ലാത്ത സിനിമകൾ ഇല്ലാന്നു തന്നെ പറയാം. സ്ത്രീപക്ഷ സിനിമ എന്ന് കാണിക്കാൻ മനപൂർവം ആണുങ്ങൾക്കിട്ട് പണിതതു തന്നെയാണ്, ഒരുസംശയവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുരാജിനും നിമിഷയ‌്ക്കും ഒരേപ്രതിഫലമാണോ കൊടുത്തതെന്ന് ചോദിക്കുന്നവർ ഒന്നുകിൽ ആചാരസംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവന്മാരും കല്ലെറിഞ്ഞവന്മാരും ആയിരിക്കും. വീട് പണിയാൻ വരുന്ന മേസ്തിരിക്കും എഞ്ചിനിയർക്കും ഒരേ വേതനമാണോ ഇവന്മാർ കൊടുക്കുന്നത്. സിനിമയിലും അങ്ങനൊക്കെ തന്നെയാ. നിമിഷയ‌്‌ക്കും സുരാജിനും എത്രകൊടുത്തു എന്നത് പറയാൻ എനിക്ക് സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button