Latest NewsNewsIndia

ഗതാഗത നിയമം ലംഘിയ്ക്കുന്നവര്‍ക്ക് പ്രത്യേക പോയിന്റുകള്‍ നിശ്ചയിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡ്രൈവര്‍ നിയമലംഘനം നടത്തിയാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും

മുംബൈ : വാഹന ഗതാഗത നിയമം ലംഘിയ്ക്കുന്നവര്‍ക്ക് പ്രത്യേക പോയിന്റുകള്‍ നിശ്ചയിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാഹന യാത്ര സുരക്ഷിതമാക്കാനായി കൂടുതല്‍ പിഴ ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് പഠിയ്ക്കാന്‍ നിയോഗിച്ച പ്രവര്‍ത്തക സമിതിയുടെ റിപ്പോര്‍ട്ട് പൊതു അഭിപ്രായത്തിനായി ഐ.ആര്‍.ഡി.എ പ്രസിദ്ധീകരിച്ചു.

മദ്യപിച്ച് വാഹനമോടിയ്ക്കല്‍ 100, അപകടകരമായ ഡ്രൈവിംഗ് 90, പോലീസിനെ ധിക്കരിയ്ക്കല്‍ 90, അതിവേഗം 80, ഇന്‍ഷുറന്‍സും ലൈസന്‍സും ഇല്ലാതെയുള്ള ഡ്രൈവിംഗ് 70 എന്നിങ്ങനെയാണ് നിയമ ലംഘനത്തിനുള്ള പോയിന്റുകള്‍. വാഹനത്തിനുണ്ടാകുന്ന നാശം, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, നിര്‍ബന്ധിത വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ പ്രീമിയം തുകയില്‍ വാഹന ഉടമ വരുത്തിയിട്ടുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ ഗൗരവം അനുസരിച്ച് പ്രീമിയം നിശ്ചയിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തിരിയ്ക്കുന്നത്.

ഡ്രൈവര്‍ നിയമലംഘനം നടത്തിയാലും ഉത്തരവാദിത്വം ഉടമയ്ക്കായിരിക്കും. വാഹന ഇന്‍ഷുറന്‍സ് എടുക്കാനോ പുതുക്കാനോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിയ്ക്കുമ്പോള്‍ ആ വാഹനം മുന്‍ കാലത്ത് നടത്തിയിട്ടുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ കൂടി പരിശോധിയ്ക്കാന്‍ സൗകര്യമൊരുക്കുന്നതിന് ഐ.ആര്‍.ഡി.എ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹിയിലാകും തുടക്കത്തില്‍ മാറ്റങ്ങള്‍ നടപ്പാക്കുക.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button