KeralaLatest NewsNewsGulf

ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തന്നെയാണ് പ്രശാന്ത് തൂങ്ങി മരിച്ചത്

മസ്‌ക്കറ്റ് : ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു. കോന്നി പയ്യാനമണ്‍ സ്വദേശി പ്രശാന്ത് തമ്പിയാണ് (33) ഒമാനില്‍ ജീവനൊടുക്കിയത്. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നര മാസം മുമ്പാണ് നിസ്വയില്‍ എത്തിയത്. നിസ്വയില്‍ ജെസിബി ഓപ്പറേറ്റായിരുന്നു പ്രശാന്ത്. ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തന്നെയാണ് പ്രശാന്ത് തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് മരിയ്ക്കാന്‍ പോകുന്നു എന്ന സൂചന നല്‍കി ഇയാള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ”അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിയ്ക്കുന്നത് എങ്ങനെ എന്ന്”- എന്നായിരുന്നു വായ് പൊത്തി ചിരിക്കുന്ന ഇമോജിക്കൊപ്പം ഫേസ്ബുക്കില്‍ പ്രശാന്ത് കുറിച്ചത്. യുവാവിന്റെ മരണ വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് സുഹൃത്തുക്കള്‍.

ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോള്‍ തമാശയാണെന്നാണ് പലരും കരുതിയിരുന്നത്. പിന്നീട് മരണ വാര്‍ത്ത പുറത്ത് വന്നതോടെ തകര്‍ന്നിരിയ്ക്കുകയാണ് സുഹൃത്തുക്കള്‍. അവിവാഹിതനാണ് പ്രശാന്ത്. മൃതദേഹം നിലവില്‍ നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു വരുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button