24 January Sunday

കൊവിഡ് വാക്സിന്‍ കുത്തിവെപ്പെടുത്ത ആശ വര്‍ക്കര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 24, 2021

ഗുണ്ടൂര്‍> ആന്ധ്രാപ്രദേശില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് അവശനിലയിലായിരുന്ന ആശ വര്‍ക്കര്‍ മരിച്ചു. 42കാരിയായ വിജയലക്ഷ്മിയാണ് മരിച്ചത്.

തലച്ചോറിലുണ്ടായ സ്ട്രോക്കാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. മരണകാരണം വ്യക്തമായി അറിയുന്നതിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും പോസ്റ്റമോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ജനുവരി 19ന് വാക്സിന്‍ സ്വീകരിച്ച വിജയലക്ഷ്മിക്ക് ഉടന്‍ തന്നെ ശാരീരികാസ്വസ്ഥതകള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 21ന്  ബോധരഹിതയായി. പിന്നീട് ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയായിരുന്നു.

ജില്ലാ കളക്ടര്‍ സാമുവല്‍ ആനന്ദ് കുമാര്‍ വിജയലക്ഷ്മിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. വാക്സിന്‍ സ്വീകരിച്ചതാണ് വിജയലക്ഷ്മിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.

ഞായറാഴ്ച രാവിലെയാണ് വിജയലക്ഷ്മിയുടെ മരണം സ്ഥിരീകരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top