KeralaLatest NewsNews

കൊട്ടാരക്കരയിൽ ഇടതു മുന്നണി സ്ഥാനാർഥിയായി ആര് മൽസരിച്ചാലും വിജയം ഉറപ്പ് ; അയിഷാ പോറ്റി

കൊല്ലം : സീറ്റ് കിട്ടിയില്ലെങ്കിലും സിപിഎം വിടില്ലെന്ന് കൊട്ടാരക്കര എംഎൽഎ അയിഷാ പോറ്റി. കൊട്ടാരക്കരയിൽ ഇടതു മുന്നണി സ്ഥാനാർഥിയായി ആര് മൽസരിച്ചാലും വിജയം ഉറപ്പാണെന്നും അയിഷാ പോറ്റി പറഞ്ഞു.

രണ്ടിലധികം തവണ തുടർച്ചയായി ജയിച്ചവർക്ക് ഇക്കുറി സിപിഎം സീറ്റു നൽകിയേക്കില്ലന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് സീറ്റു നിഷേധിക്കപ്പെട്ടാൽ അയിഷ പോറ്റി പാർട്ടി വിടുമെന്ന പ്രചാരണങ്ങളും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായത്. ഈ പ്രചാരണങ്ങളെയാണ് അയിഷാ പോറ്റി ഇതാദ്യമായി പൂർണമായും തള്ളിക്കളയുന്നത്.

സിപിഎം നൽകിയ എല്ലാ അവസരങ്ങളിലും പൂർണ തൃപ്തയാണെന്നും താൻ അധികാരത്തിന് പുറകേ പോകുന്നയാളല്ലെന്നും അയിഷ പോറ്റി പറഞ്ഞു. ആരു മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും മണ്ഡലത്തിൽ ചെയ്ത പ്രവർത്തനങ്ങളുടെ തുടർച്ച ഉണ്ടാകുമെന്നും അയിഷാ പോറ്റി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button