കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ആഘോഷ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെത്തിയിരുന്നു. അവിടെ നിന്നുമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
‘നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികം ആഘോഷിക്കാൻ കൊൽക്കത്തയിലെത്തി’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് ഇതുവരെ ഒരു ദശലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം 24 മണിക്കൂറിനുള്ളിൽ ഒരു മില്ല്യൺ ലൈക്കും 15,000ത്തിൽ അധികം ഷെയറും, 48,000ത്തിൽ അധികം കമന്റുമാണ് കിട്ടിയിരിക്കുന്നത്. സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്‌നം പൂവണിയിക്കുമെന്നാണ് പ്രധാനമന്ത്രി കൊൽക്കത്തിയിൽ പറഞ്ഞത്.
വൻ ജനാവലിയാണ് പ്രധാനമന്ത്രി സ്വീകരിക്കാനായി കൊൽക്കത്തയിൽ അണിനിരന്നത്
Reached Kolkata to pay tributes to Netaji Bose.
Posted by Narendra Modi on Saturday, January 23, 2021
Post Your Comments