24 January Sunday

ജനിതകമാറ്റം വന്ന വൈറസ്‌ കൂടുതൽ മാരകമാകാമെന്ന്‌ ബ്രിട്ടൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


ലണ്ടൻ
ലണ്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ്‌ വൈറസ്‌ കൂടുതൽ മരണകാരണമായേക്കാമെന്ന്‌ ബ്രിട്ടീഷ്‌ സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പാട്രിക്ക്‌ വാലൻസ്‌‌. രാജ്യത്തെ കോവിഡ്‌ മരണങ്ങൾ പഠിച്ചതിൽനിന്ന്‌ ഇതാണ്‌ തെളിയുന്നത്‌. കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വകഭേദത്തിന്‌ 30മുതൽ 70 ശതമാനംവരെ പകർച്ചാശേഷി കൂടുതലാണ്‌. വാക്സിൻ ഫലപ്രദമാകുമെന്നാണ്‌ പ്രതീക്ഷ. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ വൈറസ്‌ വകഭേദങ്ങൾക്ക്‌ ഒരു പരിധിവരെ വാക്സിനെ അതിജീവിക്കാനാകും. ഇതിൽ കൂടുതൽ ഗവേഷണം ആവശ്യമാണ്‌. ഏതെങ്കിലുമൊരു രൂപത്തിൽ വൈറസ്‌ എക്കാലവും നമുക്കൊപ്പം ഉണ്ടാകാനാണ്‌ സാധ്യതയെന്നും വാലൻസ്‌ പറഞ്ഞു.

ഇതിനിടെ, കോവിഡ്‌ വാക്സിന്റെ രണ്ട്‌ ഡോസുകൾക്കിടയിൽ 12 ആഴ്ച ഇടവേള വേണമോയെന്നത്‌‌ പുനപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബ്രിട്ടീഷ്‌ ഡോക്ടർമാർ രംഗത്തെത്തി. അടിയന്തിര സാഹചര്യത്തിൽ ഫൈസർ വാക്സിന്റെ  രണ്ടാം ഡോസ്‌ ആറാഴ്ചയ്‌ക്കുള്ളിൽ നൽകാമെന്ന്‌ ഡബ്ല്യൂഎച്ച്‌ഒ വ്യക്തമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top