തിരുവനന്തപുരം> ഉമ്മന്‍ചാണ്ടി കേരളത്തില്‍ മൂന്ന് തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തെന്നും ഇത് പുതിയകാര്യമല്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. 2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ നയിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. ഈ സമയത്താണ് പരാജയങ്ങള്‍ സംഭവിച്ചത്. അദ്ദേഹത്തെ ജനം തിരസ്‌കരിച്ചതാണ്. കഴിഞ്ഞ സര്‍ക്കാര്‍ എത്രമാത്രം ജനവിരുദ്ധമായിരുന്നു. അത്തരം ഒരു ഭരണത്തിന്റെ നേതാവിനെ തിരിച്ചിവിളിച്ചു എന്ന സവിശേഷതയും യുഡിഎഫിന് വന്നുചേര്‍ന്നിരിക്കുകയാണെന്നും അതൊരു വളര്‍ച്ചയായിട്ട് കാണരുതെന്നും വിജയരാഘവന്‍ പറഞ്ഞു.
കെ വി തോമസ് വിഷയം സിപിഐ എം ചര്‍ച്ച ചെയ്തിട്ടില്ല. രാഷ്ട്രീയ തിരക്കഥയിലെ കഥാപാത്രങ്ങളെ പോലെയാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ ഏജന്‍സികള്‍ തേരാപാര നടന്നു എന്നല്ലാതെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനായിട്ടില്ല. സിആന്റ് എജി പോലും ദുര്‍വിനിയോഗം ചെയ്യപ്പെട്ടു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയോടുള്ള വിധേയത്വം മര്‍മപ്രധാനമാണ്. ബിജെപിയുമായി കൂട്ടുകച്ചവടം രാഷ്ട്രീയ ഘടനയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് കോണ്‍ഗ്രസ് നേതൃത്വം. വരുന്ന തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ നീക്കുപോക്കുണ്ടാക്കുക എന്നത് അവരുടെ ആവശ്യമാണ്. സ്വാഭാവികമായും കോണ്‍ഗ്രസ് ബിജെപിപറയുന്നതേ പറയു. കോണ്‍ഗ്രസിനെ സംബന്ധിച്ച് കേന്ദ്ര കോണ്‍ഗ്രസിന്റെ മുകളില്‍ ബിജെപിയെ പ്രതിഷ്ഠിക്കാനും മനസാക്ഷിക്കുത്തില്ലാത്തവരാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്ന് തെളിയിച്ചവരാണെന്നും അതിന്റെ അനുഭവം മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അശോക് ഗെഹ്ലോട്ട് പറഞ്ഞത് കോണ്‍ഗ്രസ് കേള്‍ക്കണം. ഗുജറാത്ത് എന്ന വാക്കില്‍ പല ഘടകമുണ്ട്. ഗാന്ധിജിയുടെ ഗുജറാത്തുണ്ട്. മോഡിയുടെ ഗുജറാത്തുണ്ട്. അത് വംശഹത്യയുടേതാണ്. അത് തീവ്ര ഹിന്ദുത്വത്തിന്റെ പ്രയോഗ ശാലയാണ്. കുമ്മനത്തെ സംബന്ധിച്ച് ഗുജറാത്ത് സങ്കല്‍പ്പം ഗാന്ധിയുടേതല്ല. അത് മേഡിയുടേതാണ്. കേരളത്തിലെ ഗുജറാത്താണ് നേമമെന്ന് പറഞ്ഞ കുമ്മനം രാജശേഖരന് വിജയരാഘവന്‍ മറുപടി നല്‍കി.കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വം ബിജെപിയുമായുള്ള വോട്ടുകച്ചവടത്തിലൂടെ നേതാക്കളായി മാറിയവരാണ്. അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കുക. എന്നതാണ്.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ രാഷ്ട്രീയ ഭൂതകാലം ഈ നിലയിലുള്ള പ്രതിലോമതക്കൊപ്പം നിന്നതാണ്. കെപിസിസി യഥാര്‍ഥത്തില്‍ കേരളസമൂഹത്തിന്റെ ജനാധിപത്യ മൂല്യബോധത്തിന്റെ അടിത്തറ പണിയുകയായിരുന്നു 1930 കളിലും 1940കളിലും. അവിടുന്നാരംഭിച്ച കെപിസിസി ആണ് ഇപ്പോള്‍ പത്തംഗ കമ്മറ്റിയെ വച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എത്രമാത്രം ജീര്‍ണമായി എന്നതിന് നാം ഇന്ന് സാക്ഷിയാവുകയാണ്. മരണം വരെ എംഎല്‍എയോ എംപിയോ ആകുന്ന കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ നടപ്പാക്കുന്ന നയസമിപനത്തിനൊപ്പമല്ല സിപിഐ എം നിന്നിട്ടുള്ളത്. സിപിഐ എമ്മിനെ സംബന്ധിച്ച് പാര്‍ട്ടിയുടെ ദൈനദിന സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് നിയമസഭയിലും പാര്‍ലമെന്റിലുമുള്ള പങ്കാളിത്തമെന്നും വിജയരാഘവന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി അധികാരത്തില്‍ നിന്നും പോകുനമ്പോള്‍ പെന്‍ഷന്‍ 18 മാസം കുടിശിക വച്ച ആളാണെന്നും അദ്ദേഹം വിമര്‍ശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ്, ജമാ അത്തെ ഇസ്ലാമി കോണ്‍ഗ്രസ് എന്നിവര്‍ ഉണ്ടാക്കിയ കൂട്ടുകെട്ട് നാം കണ്ടതാണ്. ജനം അത് നിരാകരിച്ചു . ജനം അതിനും അപ്പുറത്താണ് പിന്തുണ നല്‍കിയത്. യുഡിഎഫ് നടത്തുന്നത് കഴിഞ്ഞ തവണ ഉണ്ടാക്കിയ മതാധിഷ്ടിത രാഷ്ട്രീയത്തിന്റെ വിപുലീകരണമാണെന്നും വിജയരാഘവന്‍ വ്യക്തമാകകി,.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..