KeralaNattuvarthaLatest NewsNews

അഴിമുഖം തൂക്കുപാലത്തിന് ടെൻഡർ ക്ഷണിച്ചു

282 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് കണക്കാക്കുന്നത്

പൊന്നാനി: പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന് ടെൻഡർ ക്ഷണിച്ചു. കേബിൾ സ്റ്റേയിഡ് സസ്പെൻഷൻ ബ്രിജിന് ആഗോള ടെൻഡറാണ് ക്ഷണിച്ചിരിക്കുന്നത്. 282 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് കണക്കാക്കുന്നത്.

എൽ ആൻഡ് ടി കമ്പനിക്കായിരുന്നു ഡിപിആർ തയാറാക്കാനുള്ള ചുമതല ലഭിച്ചത്. അഴിമുഖത്ത് കടലിന് അഭിമുഖമായി സൈക്കിൾ ട്രാക്ക്, ടൂറിസം നടപ്പാത, റസ്റ്ററന്റുകൾ, വിശ്രമസ്ഥലം, കടൽ കാഴ്ചകൾ ആസ്വദിക്കാവുന്ന തരത്തിൽ തയാറാക്കുന്ന പാർക്ക്, മനോഹരമായ ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button