KeralaNattuvarthaLatest NewsNews

വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; എറണാകുളത്ത് 25.57 ലക്ഷം പേർ

ഇത്തവണ ഏറ്റവും കൂടുതൽ സ്ത്രീകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്

കാക്കനാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വോട്ടർ പട്ടിക പുറത്തുവിട്ടു. ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ കൂടി ഉൾപ്പെടുത്തി പുതുക്കിയ പട്ടികയിൽ 25,57,932 പേരാണുള്ളത്. ഇത്തവണ ഏറ്റവും കൂടുതൽ സ്ത്രീകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

13,03,973 സ്ത്രീകളും 12,53,947 പുരുഷൻമാരും ട്രാൻസ്ജെൻഡർ വിഭാഗക്കാരായ 12 പേരുമാണ് പുതിയ വോട്ടർ പട്ടികയിലുള്ളത്.പിറവം നിയമസഭാ മണ്ഡലത്തിലാണ് വോട്ടർമാർ കൂടുതൽ. ഇവിടെ 2,04,584 പേരോളമുണ്ട്. 1,59,074 പേരുള്ള എറണാകുളം നിയമസഭ മണ്ഡലമാണ് എണ്ണത്തിൽ പിന്നിൽ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 24,86,705 വോട്ടർമാരും തദ്ദേശ തിരഞ്ഞെടുപ്പിൽ 25,90,200 വോട്ടർമാരുമാണ് ജില്ലയിൽ ഉണ്ടായിരുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button