KeralaNattuvarthaLatest NewsNews

സീപോർട്ട്–എയർപോർട്ട് റോഡിലെ സോളർ ലൈറ്റുകൾ തെളിഞ്ഞിട്ട് 5 വർഷം

പോസ്റ്റുകൾ സ്ഥാപിച്ചു നടപ്പിലാക്കിയ പദ്ധതിയുടെ ബാറ്ററികളെല്ലാം മോഷണം പോയി

കളമശേരി: സീപോർട്ട്–എയർപോർട്ട് റോഡിലെ കൈപ്പടമുകൾ വളവിൽ മീഡിയനിൽ സ്ഥാപിച്ചിരുന്ന സോളർ ലൈറ്റുകൾ കത്തിയിട്ട് 5 വർഷങ്ങളാകുന്നു. പോസ്റ്റുകൾ സ്ഥാപിച്ചു നടപ്പിലാക്കിയ പദ്ധതിയുടെ ബാറ്ററികളെല്ലാം മോഷണം പോയി. നഗരസഭാ പരിധിയിൽ വരുന്ന 800 മീറ്റർ ഭാഗത്ത് 20 വർഷം പിന്നിട്ടിട്ടും വഴിവിളക്കുകൾ സ്ഥാപിക്കാൻ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല.

അപകട മരണങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ കൈപ്പടമുകളിൽ അപകടം ഒഴിവാക്കുന്നതിനായി വളവിനു വീതികൂട്ടുകയും വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇവയാണ് വർഷങ്ങളായി തെളിയാതെ കിടക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button