Latest NewsNewsInternational

സൂപ്പര്‍ സ്‌പ്രെഡ് കോവിഡിനു പുറമെ മനുഷ്യരാശിയെ ഭയപ്പെടുത്തി ഏറ്റവും ഭയങ്കരനായ മറ്റൊരു വൈറസിനെ കൂടി

മരണദൂതന്‍ എന്ന് പുതിയ വൈറസിനെ കുറിച്ച് ശാസ്ത്രലോകം

ലണ്ടന്‍: സൂപ്പര്‍ സ്പ്രെഡ് കോവിഡിനു പുറമെ മനുഷ്യരാശിയെ ഭയപ്പെടുത്തി ഏറ്റവും ഭയങ്കരനായ മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി, പുതിയ വൈറസിനെ കുറിച്ച് ശാസ്ത്രലോകം. ബ്രിട്ടണില്‍ തന്നെയാണ് കോവിഡിന്റെ ഏറ്റവും മാരകമായ പുതിയ വേര്‍ഷന്‍ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരാശിയെ തന്നെ ഭയപ്പെടുത്തും വിധം മരണ വാഹകരായ കെന്റ് വകഭേദമാണ് പുതുതായി ബ്രിട്ടനില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡിന്റെ മറ്റ് വേര്‍ഷനേക്കാളും കെന്റ് വക ഭേദം മരണ ദൂതരാണെന്നതിന് ശാസ്ത്രജ്ഞന്മാര്‍ 50 ശതമാനം ഉറപ്പാണ് പറയുന്നത്.

Read Also : ബി.ജെ.പി. ടിക്കറ്റിൽ നടി പ്രവീണ മത്സരിക്കുമോ? സിനിമാ സീരിയൽ രംഗത്തെ മറ്റ് താരങ്ങളുടെ പേരുകളും ചർച്ചയിൽ

ഇന്നലെയാണ് അതിമാരകമായ കെന്റ് വക ഭേദം രൂപം കൊണ്ടതിനെ കുറിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്നത്. സാധാരണ കോവിഡ് വൈറസിനെ അപേക്ഷിച്ച് കെന്റ് വക ഭേദം പിടിപെട്ടാല്‍ മരണത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നനും റിപ്പോര്‍ട്ട് പുറത്ത് വിട്ട സേജിന്റെ സബ്കമ്മറ്റിയായ ന്യൂ ആന്‍ഡ് എമര്‍ജിങ് റെസ്പിറേറ്ററി വൈറസ് ത്രെട്ട്‌സ് അഡ് വൈസറി ഗ്രൂപ്പ് (വ്യക്തമാക്കി.

കെന്റ് വക ഭേദം മരണ നിരക്ക് വര്‍ദ്ദിപ്പിക്കും എന്നതിനുള്ള തെളിവ് നേര്‍ത്തതായി തുടരുന്നു എങ്കിലും ശാസ്ത്രജ്ഞര്‍ 50 ശതമാനം മരണ സാധ്യത പറയുന്നതിനാല്‍ നെവ്ടാഗ് ഇതിനെ റിയലിസ്റ്റിക് പോസിബിലിറ്റി എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button