Latest NewsNewsIndia

രാജ്യത്ത് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുന്നു, തീരുമാനം അറിയിച്ച് ആര്‍ബിഐ

 

ന്യൂഡല്‍ഹി : രാജ്യത്ത് കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കുന്നു, തീരുമാനം അറിയിച്ച് ആര്‍ബിഐ. നിലവില്‍ വിപണിയില്‍ ലഭ്യമായ കൂടുതല്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനാണ് ആലോചിക്കുന്നത്. മാര്‍ച്ച് – ഏപ്രില്‍ മാസത്തോടെ നോട്ടുകള്‍ പൂര്‍ണമായും വിതരണത്തില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : സിപിഎം നാളെ മുതല്‍ ഗൃഹസന്ദര്‍ശനത്തിന്, യുഡിഎഫിനെ പ്രതിരോധിക്കാന്‍ പുതിയ നീക്കം

ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും വന്നിട്ടില്ല. ജില്ലാ തല സെക്യൂരിറ്റി കമ്മിറ്റിയെയും ജില്ലാ തലത്തിലെ കറന്‍സി മാനേജ്‌മെന്റ് കമ്മിറ്റിയെയും അഭിസംബോധന ചെയ്ത് സംസാരിച്ച റിസര്‍വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി മഹേഷിനെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഡല്‍ഹിയില്‍ നിന്ന് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകളുടെ കറന്‍സികള്‍ ഇപ്പോള്‍ തന്നെ വിപണിയിലെത്തിയിട്ടുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button