24 January Sunday

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ മോഡി നിയന്ത്രിക്കുന്നു: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


കോയമ്പത്തൂർ
സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി)‌ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ തമിഴ്‌നാട്‌ സർക്കാരിനെ നിയന്ത്രിക്കുകയാണെന്ന് കോൺഗ്രസ്‌ നേതാവ്‌‌ രാഹുൽ ഗാന്ധി എംപി.

വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുന്ന എഐഎഡിഎംകെ സര്‍ക്കാരിനെ നിയന്ത്രിക്കും പോലെ  തമിഴ് ജനതയേയും നിയന്ത്രിക്കാമെന്ന അബദ്ധചിന്തയാണ് മോഡിക്ക്. ‌തമിഴ്‌നാടിന്റെ ഭാവി നിർണയിക്കാൻ നാഗ്‌പുരിനാവില്ലെന്നും  കോയമ്പത്തൂരിലെ കോണ്‍​ഗ്രസ് റാലിയിൽ രാഹുൽ പറഞ്ഞു.

തമിഴ്‌ സംസ്കാരം, ഭാഷ, ചരിത്രം എന്നിവ അടിച്ചമർത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. രാജ്യത്ത്‌ ഒരു ഭാഷ, സംസ്കാരം, ആശയം മാത്രമാണ്‌ ഉണ്ടാകേണ്ടതെന്നും ഇന്ത്യയാകെ തന്നെമാത്രം ആരാധിക്കണമെന്നും മോഡി ആഗ്രഹിക്കുന്നു. തമിഴ്‌ ജനതയുടെ വികാരം മോഡിക്ക്‌ മനസ്സിലാകില്ല‐ രാഹുൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top