Latest NewsNewsIndia

പ്രധാനമന്ത്രി ആവാസ് യോജന : 1.68 ലക്ഷം വീടുകൾ‍ക്ക് കൂടി അനുമതി നൽകി മോദി സർക്കാർ

ന്യൂഡൽഹി : പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 1,68,606 പുതിയ വീടുകള്‍ കൂടി പണിയാന്‍ അനുമതി നൽകി കേന്ദ്രസർക്കാർ.പിഎംഎവൈ അനുമതി നല്‍കല്‍ അവലോകന സമിതിയുടെ യോഗത്തിലാണ് തീരുമാനം. 14 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Read Also : “മുസ്ലിങ്ങൾ അനര്‍ഹമായി വല്ലതും കൊണ്ടു പോവുന്നുണ്ടെങ്കില്‍, കണക്കുകള്‍ പുറത്തു വിടണം” : സുന്നിയുവജന സംഘടന നേതാവ്  

രാജ്യത്ത് 70 ലക്ഷത്തിലേറെ ഭവനങ്ങളുടെ നിര്‍മാണം പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. കൂടാതെ 41 ലക്ഷത്തിലേറെ ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.പിഎംഎവൈ സെക്രട്ടറി ദുര്‍ഗ ശങ്കര്‍ മിശ്രയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ചിലവ് കുറഞ്ഞ വാടക ഭവന സമുച്ചയ പദ്ധതി അതിവേഗം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളുടെ ആവശ്യപ്പെട്ടു.

രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022ല്‍ നഗര മേഖലകളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്ര ഭവന നിര്‍മാണ മന്ത്രാലയം പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button