ലണ്ടൻ> കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇന്ന് യുകെയിൽ തുടക്കം. ഇടതുമുന്നണി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ഉച്ചയ്ക്ക് 2:30ന്(ഇന്ത്യൻ സമയം രാത്രി 8 ന് ) സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ നിർവഹിക്കും. യുകെയിലെ കലാസാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കും. മുഖ്യാതിഥിയായി കേരളാ കോൺഗ്രസ്സ് നേതാവ് റോഷി അഗസ്റ്റിൻ പങ്കെടുക്കും. എൽഡിഎഫ് യു കെ കൺവീനർ രാജേഷ് കൃഷ്ണ അധ്യക്ഷനാകും.
AIC UK സെക്രട്ടറി ഹർസെവ് ബെയ്‌ൻസ് യുകെയിലെ എൽഡിഎഫ് ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തും. പ്രവാസി കേരള കോൺഗ്രസ്സ് അധ്യക്ഷൻ ഷൈമോൻ തോട്ടുങ്ങൽ, യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ മുരളി വെട്ടത്ത് തുടങ്ങിയവർ സംസാരിക്കും.
യോഗത്തിൽ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് AIC സെക്രട്ടറി .ഹർസെവ് ബെയ്‌ൻസ്, LDF (UK) ക്യാമ്പയിൻ കമ്മിറ്റി കൺവീനർ രാജേഷ് കൃഷ്ണ എന്നിവർ അഭ്യർത്ഥിച്ചു
Zoom മീറ്റിങ്ങ്, ഫേസ്ബുക്ക് ലൈവ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ പരിപാടിയിൽ പങ്കെടുക്കാം. AIC UK യുടെ ഫേസ്ബുക്ക് പേജിൽ കൺവെൻഷൻ തത്സമയം (Link: www.facebook.com/CPIMAIC/live) വീക്ഷിക്കാവുന്നതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..