ചെന്നൈ> തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനം പിടിക്കാനിറങ്ങിയ ബിജെപിക്ക് ശക്തമായ മറുപടിയുമായി ഡിഎംകെ നേതാവ് കനിമൊഴി. 'ബിജെപി നേതാക്കള്‍ എത്ര തവണ സംസ്ഥാനത്തേയ്ക്ക് വന്നാലും യാതൊരു പ്രശ്‌നവുമില്ല, താമര ഇവിടെ വിരിയുകയില്ല'; കനിമൊഴി രാമേശ്വരത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാമേശ്വരത്ത് നെയ്ത്തുകാരുമായി സംവദിക്കുന്നതിനിടെയാണ് ബിജെപിക്കെതിരെ ഡിഎംകെ നേതാവ് ആഞ്ഞടിച്ചത്.
തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി സവര്‍ണ ഹിന്ദുത്വശക്തികളെ ഒന്നിപ്പിക്കാനും അതിലൂടെ ദ്രാവിഡരാഷ്ട്രീയത്തെ തകര്‍ക്കാനുമുള്ള ദീര്‍ഘകാല ലക്ഷ്യമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി. തമിഴ്‌നാട്ടിലേക്ക് അമിത് ഷായെ ഇറക്കിയായിരുന്നു ഈ ഒരു നീക്കം ബിജെപി നടത്തിയത്
എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ചതോടെ ബിജെപയുടെ നീക്കങ്ങള്‍ പാളുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാറിനെതിരെ ശക്തമായ നിലപാടുമായി കനിമൊഴിയും രംഗത്തെത്തിയത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..