COVID 19Latest NewsNewsIndiaInternational

കോവിഡ് പ്രതിരോധ വാക്‌സിൻ എത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ

ന്യൂഡൽഹി:കോവിഡ് പ്രതിരോധ വാക്‌സിൻ ബ്രസീലിലെത്തിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീൽ പ്രസിഡന്റ് ജേർ ബോൾസനാരോ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വീറ്റിൽ ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്ന ചിത്രവും ബോൾസനാരോ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also : ഗണപതിക്ക്‌ നാളികേരം ഉടയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ മഹാമാരിയെ ഒറ്റക്കെട്ടായി തങ്ങൾ നേരിട്ടു. തങ്ങളുടെ ആവശ്യപ്രകാരം വാക്‌സിനെത്തിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനാണ് ഇന്ന് ബ്രസീലിലെത്തിയത്.

കൊവിഷീൽഡ് വാക്‌സിൻ കയറ്റി അയക്കണമെന്ന് ബ്രസീൽ ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ ആഴ്ച ബ്രസീൽ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് അയക്കുകയും ചെയ്തു. കൊറോണ വാക്‌സിനായി ബ്രസീൽ ആദ്യം ചൈനയെ ആണ് സമീപിച്ചിരുന്നത്. എന്നാൽ ചൈനയിൽ വാക്‌സിൻ കുത്തിവച്ചവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് സുരക്ഷ സംബന്ധിച്ച് ചൈനയെ ബ്രസീൽ ഒഴിവാക്കുകയായിരുന്നു.

അതേസമയം ഇന്ത്യയുടെ കൊറോണ വാക്‌സിനായി ബ്രസീൽ ഉൾപ്പെടെ 92 രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് ഈ ആഴ്ച ആദ്യം ഇന്ത്യ കൊവിഷീൽഡ് സൗജന്യമായി നൽകിയിരുന്നു. നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി, മാലി ദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊലിഹ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ വാക്‌സിനെത്തിച്ചതിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button