Latest NewsNewsIndia

കള്ളനെ പിടിക്കുന്ന കിടുവയുമായി സാങ്കേതിക സംവിധാനങ്ങള്‍

മുത്തൂറ്റ് കവര്‍ച്ച സംഘത്തെ പിടികൂടിയത് ബാഗിലെ ജിപിഎസ് സംവിധാനം

ചെന്നൈ: കള്ളനെ പിടിക്കുന്ന കിടുവയുമായി സാങ്കേതിക സംവിധാനങ്ങള്‍ , മുത്തൂറ്റ് കവര്‍ച്ച സംഘത്തെ പിടികൂടിയത് ബാഗിലെ ജിപിഎസ് സംവിധാനം. തമിഴ്നാട്ടിലെ ഹൊസൂരിലുളള മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ നിന്നാണ് തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണം കവര്‍ച്ച സംഘം തട്ടിയെടുത്തത്. എന്നാല്‍ കവച്ചക്കാര്‍ സ്വര്‍ണം സൂക്ഷിച്ച ബാഗിലെ ജി.പി.എസ് സിഗ്‌നല്‍ പിന്തുടര്‍ന്നാണ് സംഘാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം സൂക്ഷിക്കുന്ന പ്രത്യകതരം ബാഗിലാണ് കൊളളക്കാര്‍ കൊളളമുതല്‍ ശേഖരിച്ചത്. ഇതിന്റെ സിഗ്നല്‍ കര്‍ണാടകയിലെ അനയിക്കല്‍ എന്ന സ്ഥലത്താണെന്ന് മനസിലാക്കിയ പ്രത്യേക അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടി. തുടര്‍ന്ന് കളളന്മാരുടെ വാഹനം ഹൈദരാബാദിലേക്ക് നീങ്ങുന്നതായി അന്വേഷണ സംഘത്തിന് സിഗ്‌നല്‍ ലഭിച്ചു. ഇതോടെ തെലങ്കാന പൊലീസിന്റെ സഹായത്തോടെ ഹൈദരാബാദിന് പുറത്ത് സംസാദ്പൂരില്‍ വാഹനം തടഞ്ഞ് നിര്‍ത്തി അന്വേഷണ സംഘം കളളന്മാരെ അറസ്റ്റ് ചെയ്തു.

Read Also : ജെസ്‌ന ജെയിംസ് തിരോധാനം, രാഷ്ട്രീയ-മത-സാംസ്‌ക്കാരിക നേതാക്കള്‍ മൗനം പാലിക്കുന്നതിനു പിന്നില്‍ ആ ഒരൊറ്റ കാര്യം

സംഭവം നടന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരി പൊലീസ് മേധാവി കൊളളസംഘത്തെ പിടിക്കാന്‍ പ്രത്യേക ടീമിനെത്തന്നെ നിയമിച്ചു. സ്വര്‍ണം കൊണ്ടുപോയത് ജിപിഎസ് സംവിധാനമുളള പ്രത്യേക പെട്ടിയിലെന്ന് ഇവര്‍ കണ്ടെത്തി. സഹായത്തിന് അടുത്തുളള കര്‍ണാടക പൊലീസും ചേര്‍ന്നു. കൊളളക്കാരായ ആറുപേരുടെയും സിഗ്നലുകള്‍ മാറുന്നത് കണ്ടെത്തിയതോടെ ഇവര്‍ യാത്രചെയ്യുകയാണെന്ന് പൊലീസ് മനസിലാക്കി. തുടര്‍ന്ന് തെലങ്കാന പൊലീസിന്റെകൂടി സഹായത്തോടെ മോഷ്ടാക്കളെ പിടിക്കുകയായിരുന്നു.

ഇവരില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം പൂര്‍ണമായും കണ്ടെത്തി. ഇതിനൊപ്പം തോക്ക് ഉള്‍പ്പടെ നിരവധി ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇന്നലെയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍ നിന്നും തോക്ക് ചൂണ്ടി ആറംഗ കൊളളസംഘം 25 കിലോ സ്വര്‍ണം തട്ടിയെടുത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button