24 January Sunday

ഇന്ത്യ‌ക്ക്‌ നന്ദി പറഞ്ഞ്‌ ഡബ്ല്യൂഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


ജനീവ
കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക്‌ ഇന്ത്യ നൽകുന്ന സഹായത്തിന്‌ നന്ദി പറഞ്ഞ്‌ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗെബ്രിയേസിസ്‌. ഒരുമിച്ച്‌ പ്രവർത്തിക്കുകയും അറിവുകൾ കൈമാറുകയും ചെയ്താൽ മാത്രമേ മഹാമാരിയെ ചെറുക്കാനാകൂ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ശ്രീലങ്ക ഉൾപ്പെടെ എട്ട്‌ രാജ്യങ്ങളിലേക്ക്‌ കോവിഡ്‌ വാക്സിൻ കയറ്റിയയക്കുമെന്ന്‌ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
നാല്‌ രാജ്യങ്ങൾക്ക്‌ ഇതിനോടകം ലഭ്യമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top