24 January Sunday
കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുന്നു: ഗെലോട്ട്‌

ഗ്രൂപ്പുകളി കണ്ട്‌ വിരണ്ട്‌ നിരീക്ഷകരും ; അവകാശവാദവുമായി മുസ്ലിംലീഗും ആർഎസ്‌പിയും രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ‌ഗെലോട്ടിന്റെ നേതൃത്വത്തിൽ നിരീക്ഷകരും ഹൈക്കമാൻഡ്‌ പ്രതിനിധികളും തുടരെ നടത്തിയ ചർച്ചകൾക്കൊടുവിലും കോൺഗ്രസിൽ മുഴങ്ങിയത്‌ ഗ്രൂപ്പുകളിയുടെ വിസിൽ.  താഴെത്തട്ടിലെ പ്രവർത്തനം തീരെ മോശമാണെന്നും ഈ നില തുടർന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷ വേണ്ടെന്നും‌ രമേശ്‌ ചെന്നിത്തല തുറന്നടിച്ചത്‌ കോൺഗ്രസ്‌ നേതാക്കളെ ഞെട്ടിച്ചു.

വെള്ളിയാഴ്‌ച രാത്രി പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തിറങ്ങിയ അശോക്‌ ഗെലോട്ട്‌ വിമാനത്താവളത്തിന്‌ സമീപം നക്ഷത്ര ഹോട്ടലിലാണ്‌ ചർച്ചകളുടെ പരമ്പര തുടങ്ങിയത്‌. അത്താഴ വിരുന്നിൽ ചില ഘടകകക്ഷി നേതാക്കളുമായും ശനിയാഴ്‌ച രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പ്രഭാത ഭക്ഷണത്തിനിടെ ചില കോൺഗ്രസ്‌ നേതാക്കളുമായും ചർച്ച നടത്തിയ ഗെലോട്ട്‌ വൈകിട്ട്‌ തിരികെ പോയി.


 

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച മേൽനോട്ട സമിതിയിലും കെപിസിസി ഭാരവാഹി യോഗത്തിലും പങ്കെടുത്താണ്‌ ഗെലോട്ട്‌ മടങ്ങിയത്‌. സ്ഥാനാർഥി നിർണയത്തിൽ ഒരു വിട്ടുവീഴ്‌ചയുമില്ലെന്ന്‌ നിരീക്ഷകരും ഹൈക്കമാൻഡ്‌ പ്രതിനിധി കെ സി വേണുഗോപാലും ആവർത്തിച്ചു.

നേതാക്കൾ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾ മാറ്റി വയ്‌ക്കണമെന്നായിരുന്നു വേണുഗോപാലിന്റെ ആവശ്യം. ഇതിന്‌ പിന്നാലെയാണ്‌ എൽഡിഎഫ്‌ പ്രവർത്തന മികവ്‌ അക്കമിട്ട്‌ നിരത്തി ചെന്നിത്തല ആഞ്ഞടിച്ചത്‌.  ചെന്നിത്തലയുടെ വിമർശനം മണത്തറിഞ്ഞ നേതൃത്വം അതിനുമുമ്പേ മാധ്യമപ്രവർത്തകരെ പുറത്താക്കി. ഉമ്മൻചാണ്ടി–-ചെന്നിത്തല ഗ്രൂപ്പ്‌കളി തെരഞ്ഞെടുപ്പിൽ ശക്തമാകുമെന്ന്‌  യോഗങ്ങൾക്ക്‌ ശേഷം നേതൃത്വത്തിന്‌ ബോധ്യമായി‌. 

ഇതിനിടെ സീറ്റുകളുടെ കാര്യത്തിൽ പുതിയ അവകാശവാദവുമായി മുസ്ലിംലീഗും ആർഎസ്‌പിയും സിപി ജോണും രംഗത്ത്‌ വന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top