KeralaNattuvarthaLatest NewsNews

സ്ത്രീയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചയാള്‍ മരിച്ചു

ഇയാളെ നാട്ടുകാരും സമീപത്തെ ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചു

കാസര്‍കോട്: സ്വകാര്യ ആശുപത്രിയില്‍ സ്ത്രീയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ മര്‍ദിച്ചയാള്‍ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖ് (49)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് റഫീഖിന് മര്‍ദനമേറ്റത്.

മർദ്ദനത്തെ തുടർന്ന് ആശുപത്രിയില്‍ നിന്ന് ഇറങ്ങി ഓടിയ ഇയാളെ നാട്ടുകാരും സമീപത്തെ ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

മര്‍ദനമാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button