COVID 19KeralaNattuvarthaNews

ഇടുക്കിയിൽ തുടർച്ചയായി രണ്ടാം ദിവസവും 300 കടന്ന് കോവിഡ്

129 പേർ ഇന്നലെ രോഗമുക്തി നേടി

തൊടുപുഴ: തുടർച്ചയായി രണ്ടാം ദിവസവും 300 കടന്ന് കോവിഡ്. ഇന്നലെ മാത്രം 302 പേർ കൂടി കോവിഡ് പോസിറ്റീവായി. 284 പേർക്കു സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 129 പേർ ഇന്നലെ രോഗമുക്തി നേടി.

ഉറവിടം അറിയാത്ത പ്രദേശങ്ങളിലെ രോഗികളുടെ കണക്ക് ഇങ്ങനെ.
അടിമാലി ഇരുമ്പുപാലം സ്വദേശി (32), ആലക്കോട് സ്വദേശി (42), കൊന്നത്തടി കമ്പിളിക്കണ്ടം സ്വദേശി (24), കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശിനി (54), കുടയത്തൂർ സ്വദേശിനി (52), മുട്ടം സ്വദേശി (41), രാജാക്കാട് സ്വദേശി (44), കട്ടപ്പന സ്വദേശി (70), ഏലപ്പാറ സ്വദേശിനി (56), കുമളി സ്വദേശിനി (76), കുമാരമംഗലം സ്വദേശികളായ 2 പേർ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button