KeralaLatest NewsNews

സണ്ണി ലിയോണ്‍ തിരുവനന്തപുരത്തെത്തി; ഒരു മാസം കേരളത്തില്‍

ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം നടി കേരളത്തിലുണ്ടാവുമെന്നാണ് വിവരം.

തിരുവനന്തപുരം: പ്രശസ്‌ത ബോളിവുഡ് നടി സണ്ണി ലിയോണ്‍ കേരളത്തിലെത്തി. ഭര്‍ത്താവും കുട്ടികളുടെയുമൊപ്പമാണ് നടി കേരളത്തിലെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ അവതാരകയായെത്തുന്ന സ്പ്ലിറ്റ്‌സ് വില്ല എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനാണ് നടി എത്തിയിരിക്കുന്നത്. വരുന്ന ഒരാഴ്ച ക്വാറന്റീനിലായിരിക്കും നടി. ഷോ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം നടി കേരളത്തിലുണ്ടാവുമെന്നാണ് വിവരം.

Read Also: കിടന്നിട്ട് ഉറക്കം വരുന്നില്ലേ? ഇതാ ചില കിടിലൻ ഐഡിയ!

എന്നാൽ 2017 ല്‍ കൊച്ചിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ സണ്ണി ലിയോണിന് വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. നടിയെ കാണാന്‍ വന്‍ ജനാവലി തടിച്ചു കൂടിയതു മൂലം കൊച്ചിയില്‍ ട്രാഫിക് ബ്ലോക്ക് ഉണ്ടായതും നടിയെ കാണാനായി അടുത്തെന്നുമില്ലാത്ത ആള്‍ക്കൂട്ടം എത്തിയതും ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button