Latest NewsNewsBeauty & StyleLife StyleHealth & Fitness

മുഖത്തെ കറുത്തപാടുകൾ അകറ്റാൻ ചില പൊടിക്കെെകൾ ഇതാ

മുഖത്തെ കറുത്തപാടുകൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. ചർമ്മത്തെ അസ്വസ്ഥമാക്കുന്ന ഇരുണ്ട പാടുകളെ ഒഴിവാക്കാനും മുഖത്തിന് നഷ്ടപ്പെട്ട തിളക്കവും മനോഹാരിതയും വീണ്ടെടുക്കാനുമായി ഏറ്റവും ഫലപ്രദമായ ചില പൊടിക്കെെകൾ പരിചയപ്പെടാം

ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പഞ്ചസാരയും അൽപം നാരങ്ങ നീരും ചേർത്ത് മുഖത്തിടുന്നത് ഇരുണ്ട നിറം അകറ്റാൻ സഹായിക്കും. പിഗ്മെന്റേഷൻ കുറയ്ക്കാനും ചർമ്മത്തെ എല്ലായ്പ്പോഴും ആരോഗ്യമുള്ളതാക്കി സംരക്ഷിക്കാനും ഇത് വളരെ നല്ലതാണ്.

ഒരു മുട്ടയുടെ മഞ്ഞക്കരു, 1 ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾ, 3 തുള്ളി റോസ് വാട്ടർ എന്നിവ ഒരുമിച്ച് ചേർത്ത് മിശ്രിതമാക്കുക.15 മിനിറ്റ് ഇത് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.മുഖക്കുരുവിനെതിരേ പോരാടാൻ ഏറ്റവും മികച്ചതാണ് ഈ ഫേസ് മാസ്ക്. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നിർജ്ജീവമാക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button