കൊല്‍ക്കത്ത
കാര്‍ഷിക നിയമങ്ങള്‍ പിൻ വലിക്കാന്‍ ഡല്‍ഹിയില്‍ പ്രക്ഷോഭത്തിനുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊല്‍ക്കത്തയില്‍ വന്‍ കര്‍ഷക–- കര്‍ഷകത്തൊഴിലാളി ധർണ.
അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി ബംഗാള്‍ ഘടകം എസ്‌പ്ലനേഡ് റാണിരാഷ്മണി റോഡില്‍ സംഘടിപ്പിച്ച ധർണ അഖിലേന്ത്യാ കിസാന്‍ സഭാ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെ ഉദ്‌ഘാടനം ചെയ്തു. കര്‍ഷകരെ കൊള്ളയടിക്കാന്‍ വന്‍കിട കുത്തകകളെ സഹായിക്കാനാണ് മോഡി സര്‍ക്കാര്‍ ധൃതിപിടിച്ച് കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയെതെന്ന് ധാവ്‌ളെ പറഞ്ഞു. ധർണ വെള്ളിയാഴ്ചവരെ തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..